Pages

Saturday, February 28, 2026

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം-പുതിയ ഉത്തരവുകൾ

 

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം-പുതിയ ഉത്തരവുകൾ

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ ഉത്തരവും തുടർന്ന് ബഹു.ഡയറക്റ്റർ പുറത്തിറക്കിയ  സർക്കുലറും  സംബന്ധിച്ച്  വിശദമാക്കിയും ആയത് പ്രകാരം സമന്വയയിൽ ചെയ്യേണ്ട നടപടികൾ വിശദീകരിച്ചും താഴെ നൽകുന്നു.

1.സർക്കാർ ഉത്തരവ്

2.ഡയറക്റ്ററുടെ ഉത്തരവ്

3. ഇത് സംബന്ധിച്ച് മുമ്പ് എൻ.എസ്.എസ് മാനേജ്മെന്റിന് ലഭിച്ച വിധി നടപ്പിലാക്കിയ ഉത്തരവ്

എൻ.എസ്.എസ്. മാനേജ്മെന്റിന് ബഹു സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് ഓരോ കാറ്റഗറിയിലും റോസ്റ്റർ പ്രകാരം എത്ര ഒഴിവിലേക്കാണോ മാനേജർ ഭിന്നശേഷി സംവരണം നടപ്പിലാക്കേണ്ടത്, ഈ ഒഴിവുകളിൽ ഭിന്നശേഷി സംവരണം പാലിച്ചാൽ (ഭിന്നശേഷി നിയമനം നടന്നാൽ) മാത്രമാണ് പ്രസ്തുത കാറ്റഗറിയിൽ ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചതൊഴികെയുള്ള നിയമനങ്ങൾ റെഗുലറൈസ് ചെയ്യപ്പെടുകയുണ്ടായിരുന്നു. എന്നാൽ എൻ.എസ്.എസ് മാനേജ്മെന്റ് ഇതു സംബന്ധിച്ച് ബഹു സുപ്രീം കോടതിയെ സമീപിച്ചതിൽ, മതിയായ എണ്ണം ഒഴിവുകൾ മാറ്റിവെച്ചാൽ തന്നെ  പ്രസ്തുത കാറ്റഗറിയിൽ ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചതൊഴികെയുള്ള നിയമനങ്ങൾ റെഗുലറൈസ് ചെയ്യുന്നതിന് ബഹു സുപ്രീം കോടതി അനുകൂല ഉത്തരവ് നൽകുകയുണ്ടായി. ഇക്കാര്യം നടപ്പിൽ വരുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 

ഈ ഉത്തരവിലെ കാര്യമാണ് ഇപ്പോൾ എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കിയിട്ടുള്ളത്. അതായത് ഓരോ കാറ്റഗറിയിലും റോസ്റ്റർ പ്രകാരം എത്ര ഒഴിവിലേക്കാണോ മാനേജർ ഭിന്നശേഷി സംവരണം നടപ്പിലാക്കേണ്ടത്, ഈ ഒഴിവുകൾ നിയമനത്തിനായി റിപ്പോർട്ട് ചെയ്താൽ  പ്രസ്തുത കാറ്റഗറിയിൽ ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചതൊഴികെയുള്ള നിയമനങ്ങൾ റെഗുലറൈസ് ചെയ്യാം.ഇതാണ് സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

ഇവിടെ സമന്വയയിൽ ചെയ്യേണ്ടതെന്താണെന്ന് നോക്കാം.

ഓരോ നിയമന ഫയലിന്റെയും ഇടതുഭാഗത്ത് 


RPWD Roster Details , RPWD Vacancy Details എന്നിങ്ങനെ കാണാവുന്നതാണ്.

ഇതിൽ RPWD Roster Details പരിശോധിക്കുക.

റോസ്റ്റർ പ്രകാരം ഭിന്നശേഷി സംവരണം പാലിച്ച് ഇനിയും ഭിന്നശേഷി നിയമനം നടത്തേണ്ട ഒഴിവുകളുടെ എണ്ണം (G - H ) കോളം ഐ ആണ് പരിശോധിക്കേണ്ടത്. എന്നാൽ ഇത് കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ കാര്യത്തിൽ പൂർണ്ണമായും പരിശോധിക്കാൻ കഴിയാത്തതിനാലാണ് ഇത് സംബന്ധിച്ച് ഒരു ഡിക്ലറേഷൻ നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

സർക്കുലർ പാര 4

4. ഭിന്നശേഷി റോസ്റ്റർ

നാളിതുവരെ നടത്തിയിട്ടുള്ള എല്ലാനിയമനങ്ങളുടെയും വിവരങ്ങൾ സമന്വയ റോസ്‌റ്ററിൽ എല്ലാ മാനേജർമാരും കർശനമായി ഉൾപ്പെടുത്തേണ്ടതാണ്. നിലവിൽ ഒരു വിദ്യാഭ്യാസ ഓഫീസർക്ക് മറ്റ് വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിലുള്ള ഓരോ മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളുകളിൽ നാളിതുവരെ നടത്തിയിട്ടുള്ള നിയമനങ്ങൾ റോസ്‌റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പരിശോധിക്കാൻ സംവിധാനമില്ല. ആയതിനാൽ എല്ലാ മാനേജർമാരും നാളിതുവരെ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും സമന്വയ റോസ്‌റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നൊരു സത്യവാങ്മൂലം നിയമനങ്ങൾ ക്രമീകരിക്കേണ്ട വിദ്യാഭ്യാസ ഓഫീസുകളിൽ നൽകേണ്ടതാണ്.

താഴെ മാനേജർ നൽകേണ്ട സത്യവാങ്മൂലം / ഡിക്ലറേഷൻ മാതൃക  നൽകുന്നു:


സത്യവാങ്മൂലം (DECLARATION)

ഞാൻ ……………………………………… (പേര്), ……………………………………… (സ്കൂളിന്റെ/മാനേജ്മെന്റിന്റെ പേര്), എന്ന എയ്ഡഡ് സ്കൂളിന്റെ/മാനേജ്മെന്റിന്റെ മാനേജർ ആകുന്നു.

എന്റെ മാനേജ്മെന്റിന്റെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും 1996 മുതൽ ഇന്നുവരെയുള്ള  നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളുടെയും വിവരങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് സമന്വയ റോസ്‌റ്ററിൽ (Samanwaya Roster) പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇതുവഴി സത്യവാങ്മൂലം ചെയ്യുന്നു.

ഇതുവരെ നടത്തിയിട്ടുള്ള ഏതെങ്കിലും നിയമനം സമന്വയ റോസ്‌റ്ററിൽ ഉൾപ്പെടുത്താതിരുന്നിട്ടില്ലെന്നും, ഉൾപ്പെടുത്തിയ വിവരങ്ങൾ സത്യസന്ധവും ശരിയായതുമാണെന്നും ഞാൻ പ്രഖ്യാപിക്കുന്നു.

ഭാവിയിൽ ഏതെങ്കിലും വിവരങ്ങൾ ഒഴിവാക്കിയതായി കണ്ടെത്തുകയാണെങ്കിൽ, അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നതാണ്.

സ്ഥലം: ……………………
തീയതി: ……………………

മാനേജറുടെ ഒപ്പ്: ……………………
പേര്: ………………………………………

മാനേജ്മെന്റിന്റെ മുദ്ര


(ഇത് തീർത്തും അനൌദ്യോഗികമാണ്. മാതൃക മാത്രം)

ഇനി ഇതു പ്രകാരം എത്ര ഒഴിവാണ് വിട്ടു നൽകിയിട്ടുള്ളത് എന്നാണ് അടുത്ത ലിങ്കിൽ കാണിച്ചിട്ടുള്ളത്. RPWD Vacancy Details എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇവിടെ ഓരോ കാറ്റഗറിയിലും വിട്ടുനൽകിയത് (മുമ്പ് എംപ്ലോയ്മെന്റിലേക്കല്ല, ജില്ലാ സമിതിയിലേക്ക് ഉള്ളതാണ് കാണിക്കുന്നത്. എംപ്ലോയ്മെന്റിലേക്ക് വിട്ടുനൽകി നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ആയത് ഭിന്നശേഷി നിയമനമായി റോസ്റ്ററിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.) 
ഇത് പ്രകാരം അവിടെ കാണുന്ന പിഡിഎഫ് പ്രിന്റ് ഓപ്ഷൻ എടുത്ത് റിപ്പോർട്ട് പി.ഡി.എഫ് ആക്കി നിയമന ഫയലിൽ അറ്റാച്ച് ചെയ്യാവുന്നതാണ്.

ഇതേ സംവിധാനം ലോഗിൻ ചെയ്യാതെയും ഹോം പേജിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്.


Vacancy Report Consolidation എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓരോ മാനേജ്മെന്റിലേയും കാറ്റഗറി വൈസ് റിപ്പോർട്ടിങ്ങ് കാണാവുന്നതാണ്.

ഇത്തരത്തിൽ റഗുലറൈസ് ചെയ്യാനുള്ളവ എ.ഇ.ഒ,ഡി.ഇ.ഒ ലോഗിനുകളിൽ ഹോം പേജിലെ എ.എ മോഡിഫിക്കേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

അവിടെ നിലിവിൽ ക്ലോസ് ചെയ്ത ഏത് ഫയലും കാണാം. 

ഇവിടെ ഫയൽ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക


വരുന്ന ഫയൽ മോഡിഫൈ നൽകുക.

ആയത് സെക്ഷനിലേക്ക് അയക്കുമ്പോൾ അവിടെ മോഡിഫിക്കേഷൻ ടൈൽ വന്നിരിക്കും. 



ആയത് മാറ്റം വരുത്തി ഓഫീസർ അംഗീകരിച്ചതിനുശേഷം ഡ്രാഫ്റ്റിൽ തയ്യാറാക്കിയ ഉത്തരവ് അംഗീകരിക്കുക. 

Sunday, June 22, 2025

Staff fixation 2025-26 -A help guide for HMs

 

Staff fixation 2025-26 -A help guide for HMs


2019 മുതൽ സമന്വയ മുഖേനയാണ് തസ്തിക നി‍ർണ്ണയ അപേക്ഷ സമന്വയ മുഖേന സമർപ്പിക്കുന്നതും, ഓഫീസുകളിൽ സമന്വയ മുഖേന തസ്തിക നിർണ്ണയം പ്രൊസസ് ചെയ്യുന്നതും ഉത്തരവ് സമന്വയയിലൂടെ ലഭ്യമാകുന്നതും.

തസ്തിക നി‍‌‌ർണ്ണയ പ്രൊപ്പോസൽ സമന്വയയിലൂടെ നൽകുന്നതിന് പ്രധാനാദ്ധ്യാപകർ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ഇതാണ് സമന്വയ സൈറ്റ്https://samanwaya.kite.kerala.gov.in/index.php/auth/login

സമന്വയ സൈറ്റിൽ പ്രധാനാദ്ധ്യാപക‍ർക്ക് പ്രത്യേക യൂസർ ഐ.ഡി.യോ പാസ് വേഡോ ഇല്ല.

സമ്പൂർണ്ണ യൂസർ ഐ.ഡി.യും സമ്പൂർണ്ണ പാസ് വേഡുമാണ് ഉപയോഗിക്കേണ്ടത്അത്തരത്തിൽ ലോഗിൻ ചെയ്യുമ്പോൾ ലോഗിൻ യൂസിങ്ങ് സമ്പൂ‌ർണ്ണ എന്നത് ഓൺ ആക്കണം.



പാസ് വേഡ് റീസെറ്റോ മറ്റോ സമന്വയയിലില്ല. അതെല്ലാം സമ്പൂർണ്ണയിൽ തന്നെയാണ്.

സ്കൂളിലെ സമ്പൂർണ്ണയിലൂടെ കൺഫേം ചെയ്ത ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കയ്യിൽ വെക്കുക. അത് ഒത്തുനോക്കാനാണ്.സ്റ്റാഫ് ലിസ്റ്റ്, പ്ലാൻ, ഫിറ്റ്നെസ് എന്നിവ സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കി ഡെസ്ക് ടോപ്പിൽ സേവ് ചെയ്തുവെക്കുക. 1 എം.ബി ആണ് പരമാവധി ഫയൽ സൈസ്. സ്കാൻ ചെയ്യുമ്പോൾ സൈസ് അധികമാണെങ്കിൽ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാം.

https://www.ilovepdf.com/compress_pdf

https://bigpdf.11zon.com/en/compress-pdf

 ഈ വർഷത്തെ തസ്തിക നിർണ്ണയ സർക്കുലർ


സമന്വയ മുഖേനയല്ലാതെ മുൻ അക്കാദമിക വർഷങ്ങളിൽ തസ്തിക നിർണയം നടത്തിയ സ്കൂളുകൾ (1. ഓറിയൻ്റൽ സ്കൂ‌ളുകൾ, 2. കന്നഡ/തമിഴ് മീഡിയം പാരലൽ ഡിവിഷനുകൾ ഉള്ള സ്കൂ‌ളുകൾ, 3. സ്പെഷ്യൽ സ്കൂളുകൾ, 4. റ്റി.റ്റി.ഐ കൾ (ഫീഡിംഗ് സ്ക്കൂൾ ഉൾപ്പെടെ), 5. ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾ) 2005-26 വർഷവും സമന്വയ മുഖേന പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ലപ്രസ്തുത സ്കൂളുകൾ മുൻ വർഷങ്ങളിലേതു പോലെ മാന്വലായിത്തന്നെ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.

സമന്വയ സർവറിൽ അനുഭവപ്പെട്ടേക്കാവുന്ന ലോഡ് ലഘൂകരിക്കുന്നതിനായിമേൽ സർക്കുലറുകളിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് താഴെപ്പറയുന്ന തീയതികളിൽ തന്നെ അതതു ജില്ലകളിലെ പ്രഥമാധ്യാപകർ തസ്തിക നിർണയ പ്രൊപ്പോസലുകൾ confirm ചെയ്യേണ്ടതാണ്.

16.06.2025 -കാസർഗോഡ്കോട്ടയംതൃശൂർ ജില്ലകളിലെ സ്കൂളുകൾ

17.06.2025-പാലക്കാട്വയനാട്തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകൾ

18.06.2025-മലപ്പുറംപത്തനംതിട്ടആലപ്പുഴ ജില്ലകളിലെ സ്കൂളുകൾ

19.06.2025-എറണാകുളംകൊല്ലം ജില്ലകളിലെ സ്കൂളുകൾ

20.06.2025-കണ്ണൂർകോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ

21.06.2025-ഈ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സമർപ്പിക്കാൻ കഴിയാതിരുന്ന സ്കൂളുകൾ

സമ്പൂർണ്ണ സൈറ്റിൽ ആറാം പ്രവൃത്തി ദിനം വരെ രേഖപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സമന്വയ വഴി തസ്തിക നിർണ്ണയം നടത്തുന്നത്. സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.


ലോഗിൻ ചെയ്തു കഴിഞ്ഞാൽ

ഇങ്ങനെ കാണാം.
4 പേജാണ് എച്ച്.എം സബ്മിറ്റ് ചെയ്യാനുള്ളത്.

Sixth Working Day Strength
Staff Statement Details
Plan & Fitness Details
Readmission/Strength Details

ഇതു നാലും ആദ്യം ചുവപ്പ് കളറിലായിരിക്കും.
  • ലിങ്കുകൾ ഓരോന്നും ക്രമത്തിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ SAVE ചെയ്ത് CONFIRM ചെയ്യുക. ആറാം പ്രവർത്തി ദിനത്തിന്റെ വിവരങ്ങൾ CONFIRM ചെയ്താൽ മതിയാകും.
  • CONFIRM ചെയ്യുമ്പോൾ മുകളിലത്തെ ലിങ്കുകളുടെ നിറം ചുവപ്പിൽ നിന്നും പച്ചയിലേക്ക് മാറും.
  • നാലു ലിങ്കുകളും പച്ചയാവുമ്പോൾ ഏറ്റവും വലതു വശത്തു ഫൈനൽ ബട്ടൺ കാണാം . FINAL ബട്ടൺ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ നിങ്ങളുടെ AEO / DEO ൽ എത്തു

1. ആദ്യം Sixth Working Day Strength ചെയ്യാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ

ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കാണാം.പ്രധാനാദ്ധ്യാപകർ തന്നെ സമ്പൂർണ്ണ മുഖേന കൺഫേം ചെയ്ത 2025-26 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ വിശദാംശങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ തന്നെ ലോക്ക് ചെയ്യപ്പെട്ടിട്ടുളളതാണ്.

സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.

ഈ പേജിൽ ഒന്നും തന്നെ രേഖപ്പെടുത്താനില്ല. പേജിന് ഏറ്റവും താഴെ കാണുന്ന  Confirm Strength Details എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക മാത്രമാണ് ചെയ്യാനുള്ളത്. സമ്പൂർണ്ണയിലെ പ്രവൃത്തി ദിന റിപ്പോർട്ടിലെ വിവരവും ഇവിടെ കാണുന്നതും തമ്മിൽ വ്യത്യാസം കാണുന്നു എങ്കിൽ  samanwayasno@gmail.com  ലേക്ക് ഉടനെ അറിയിക്കുക.

കൺഫേം ചെയ്യുന്നതോടെ ആ പേജ് പച്ച ആയി മാറും

2.അടുത്തത് സ്റ്റാഫ് ഡീറ്റെയിൽസ് ആണ്.

സ്കൂളിലെ ജീവനക്കാരുടെ വിശദാംശങ്ങളാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.




നിലവിലെ സ്റ്റാഫ് ലിസ്റ്റ് അവിടെ കാണാം. അവിടെ ആരെയെങ്കിലും മുമ്പ് ഒഴിവാക്കപ്പെട്ടവരുണ്ടെങ്കിൽ സ്റ്റാഫ് ലിസ്റ്റ് ന് തൊട്ടു കാണുന്ന റിപ്പോസിറ്ററി ക്ലിക്ക് ചെയ്ത് ആഡ് ചെയ്യാം.

സമ്പൂർണ്ണയിൽ ഉള്ള സമന്വയയിൽ ഇല്ലാത്ത ജീവനക്കാരനെ ആഡ് ഫ്രം സംപൂർണ്ണ എന്ന ബട്ടൺ ഉപയോഗിച്ച് ആഡ് ചെയ്യാം. അതുപോലെ തന്നെ സമ്പൂർണ്ണയിലും ഇല്ലാത്ത അദ്ധ്യാപകനാണെങ്കിൽ ആഡ് സ്റ്റാഫ് എന്നതിൽ ചേർത്ത് ആഡ് ചെയ്യാം. 

കോർപ്പറേറ്റ് മാനേജ്മെന്റിലും സർക്കാർ സ്കളിലും ഉള്ള അദ്ധ്യാപകരിൽ ട്രാൻസ്ഫർ ആയവരെ സ്റ്റാഫ് ലിസ്റ്റ് എന്ന ഭാഗത്തോ റെപ്പോസിറ്ററിയിലോ പോയി ട്രാൻസ്ഫർ ചെയ്യാം.


ഓരോരുത്തരുടെയും ഉദ്യോഗപ്പേര്സേവനം ആരംഭിച്ച തീയതിമുൻകാല സേവനംവിദ്യാഭ്യാസ യോഗ്യത തുടങ്ങിയ എല്ലാ ഫീൽഡുകളും സേവന പുസ്തകവുമായി ഒത്തുനോക്കി ശരിയാണെന്നു ഉറപ്പുവരുത്തിമാറ്റമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണംജീവനക്കാരുടെ വിവരങ്ങൾ കാറ്റഗറി തിരിച്ച്സീനിയോറിറ്റി ക്രമത്തിലാണ് രേഖപ്പെടുത്തേണ്ടത്ജീവനക്കാരുടെ സേവനം സംബന്ധിച്ച വിവരങ്ങൾ ഒരിക്കൽ രേഖപ്പെടുത്തി കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റു ചെയ്യാൻ സാധിക്കുന്നതല്ല 

15/06/2025 തിയതിയിലെ സ്റ്റാഫ് ലിസ്റ്റാണ് സമന്വയയിൽ അപ്ഡേഷന് ആധാരമാക്കേണ്ടത്.പ്രഥമാദ്ധ്യാപകൻ ജീവനക്കാരുടെ വിശദാംശങ്ങൾ ചേർക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്സ്റ്റാഫ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പാർക്ക് മുഖേന ലഭിക്കുന്ന ഡാറ്റ ആയതിനാൽ സമന്വയയിലെ അവരുടെ ശരിയായ തസ്തിക തെരഞ്ഞെടുത്ത് ടി ജീവനക്കാരുടെ സേവനം സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ തുടർച്ചയായ സേവനം ആരംഭിച്ച തീയതി എന്ന ഫീൽഡിൽ അവരുടെ നിലവിലുളള തസ്തികയിലെ തുടർച്ചയായ സേവനത്തീയതിയാണ് രേഖപ്പെടുത്തേണ്ടത്മുൻകാല സർവ്വീസ് കാലയളവ് ആയതിനുളള കോളത്തിൽ ചേർക്കണം.

സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ കാറ്റഗറി അടിസ്ഥാനപ്പെടുത്തിയുളള സീനിയോറിറ്റി അനുസരിച്ചാകണം അവരുടെ സേവന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്അവരുടെ നിയമനരീതി (പി.എസ്.സി., .ഡി.റ്റി., ബെ-ട്രാൻസ്ഫർപ്രൊമോഷൻആശ്രീത നിയമനംമുതലായവസംബന്ധിച്ച കോളം നിർബന്ധമായും സേവനപുസ്തകം നോക്കിത്തന്നെ പൂരിപ്പിക്കേണ്ടതാണ്നിയമനരീതി അന്തർജില്ലാ സ്ഥലം മാറ്റമാണെങ്കിൽ നിലവിലുളള ജില്ലയിൽ സേവനം ആരംഭിച്ച തീയതി മാത്രമേ രേഖപ്പെടുത്തേണ്ടതുളളുമറ്റൊരു ജില്ലയിൽ സർക്കാർ സർവ്വീസിൽ തുടർന്നുവരവെ നിലവിലെ ജില്ലയിൽ പി.എസ്.സിമുഖേന പുതിയ നിയമനം ലഭിച്ചാലും നിലവിലെ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച തീയതിയാണ് ചേർക്കേണ്ടത്മാതൃവിദ്യാലയത്തിൽ തസ്തിക നഷ്ടപ്പെട്ട് മറ്റ് സ്കൂളുകളിലേയ്ക്ക് പുനർവിന്യസിക്കപ്പെട്ട (ഡിപ്ലോയ്ഡ്എയ്ഡഡ് അദ്ധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനാണ്മാതൃ വിദ്യാലയത്തിലെ സ്റ്റാഫ് ലിസ്റ്റിലെ Deployed to എന്ന ടാബിൽ ജീവനക്കാരനെ ഏത് സ്കൂളിലേയ്ക്കാണോ പുനർ

വിന്യസിച്ചിരിക്കുന്നത്ആ സ്കൂളിലേയ്ക്ക് ഡിപ്ലോയ്മെന്റ് വിവരങ്ങൾ അപ് ഡേറ്റ് ചെയുകയാണ് വേണ്ടത്ഇത്തരത്തിലുള്ള അദ്ധ്യാപകർ നിലവിൽ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് ലിസ്റ്റിൽ, Deployed from എന്ന ടാബിൽ ഇത്തരക്കാരുടെ വിവരങ്ങൾ ലഭ്യമാണെന്ന് പ്രസ്തുത സ്കൂളിലെ പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്പ്രസ്തുത അദ്ധ്യാപകരുടെ വിവരങ്ങൾ പുനർ വിന്യസിക്കപ്പെട്ട വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ എന്റർ ചെയ്യേണ്ടതില്ല.

ഡെപ്യൂട്ടേഷൻവർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവരുടെ വിശദ

വിവരങ്ങൾഅവർ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഓഫീസിന്റെ വിശദ വിവരങ്ങൾ എന്നിവ മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ തന്നെ രേഖപ്പെടുത്തേണ്ടതാണ്.

08/04/2022 ലെ എച്ച്2/06/2022 - കത്തിൽ പരാമർശിക്കപ്പെട്ട പ്രകാരംമാതൃസ്കൂൾ നിലവിലില്ലാത്തതും,ഇത്തരം സ്കൂളുകളിൽ നിന്നും പുനർ വിന്യസിക്കപ്പെട്ടവരുമായ സംരക്ഷിത ജീവനക്കാരെ നിലവിൽ ജോലി ചെയ്യുന്ന സ്കൂളുകളിലെ സ്റ്റാഫ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 21/12/2022 ലെ എച്ച് 2/5594/ 2022/ഡി.ജി.ഇ നമ്പർ സർക്കുലർ പ്രകാരംകെ ഇ ആർ അദ്ധ്യായം XXI, ചട്ടം 7(1) മുതൽ 7(4) വരെയുള്ള ഒഴിവുകളിൽ സ്ഥിരമായി പുനർ വിന്യസിക്കപ്പെട്ടതായ സംരക്ഷിത ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്.

അദ്ധ്യാപക പാക്കേജ് വഴി പൂളിംഗ് വ്യവസ്ഥയിൽ ക്ലബ് ചെയ്യപ്പെട്ട സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം സംബന്ധിച്ച വിശദ വിവരങ്ങൾപ്രസ്തുത ജീവനക്കാർക്ക് ശമ്പളവിതരണം നടത്തുന്ന സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരാണ് രേഖപ്പെടുത്തേണ്ടത്അദ്ധ്യാപക പാക്കേജ് വഴി ബി.ആർ.സി.കളിലും യു.ആർ.സി.കളിലും ക്ലസ്റ്റർ കോഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടെ വിശദവിവരങ്ങളും ബന്ധപ്പെട്ട മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകർ തന്നെ രേഖപ്പെടുത്തേണ്ടതാണ്നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ വിശദാംശങ്ങൾ Add the new school staff എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.

മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ സ്ഥിരം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ചവരുടെ വിവരം അനുവദീയ തസ്തികയിൽ തന്നെ ഉൾക്കൊളളിക്കേണ്ടതാണ്.

പെൻ നമ്പർ ലഭിക്കാത്ത അദ്ധ്യാപകർക്ക് ആയത് ചേർക്കേണ്ടതില്ല.

സ്ഥാനക്കയറ്റം ലഭിച്ചതും എന്നാൽഅംഗീകാരം ലഭിക്കാത്തതുമായ ജീവനക്കാരെ പെൻഡിംഗ് പ്രമോഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സ്റ്റാഫ് ലിസ്റ്റിലെ സീനിയോറിറ്റി റാങ്ക് എന്നത് ഓരോ തസ്തികക്കും വെവ്വേറെയാണ് കെ..ആറിലെ സീനിയോറിറ്റി എന്ന രീതിയിലല്ലതസ്തിക നിർണ്ണയം നടത്തി ഓഫീസിൽ ഓരോ തസ്തികയിലും എത്ര പേർ നിൽക്കും എന്ന് കണക്കാക്കുന്നതിനാണ് ഈ റാങ്ക്.ഉദാഹരണമായി എച്ച്.എസ്.ടി ഗണിതം 10 തസ്തിക അനുവദിക്കപ്പെട്ടാൽ അതിൽ അംഗീകാരമുള്ളവരിൽ ആദ്യ 10 പേർ ആരാണെന്നറിയണംഇതിനായി ഓരോ തസ്തികയിലും നിൽക്കുന്നവരുടെ സീനിയോറിറ്റി തിരിച്ചാണ് റാങ്ക് നമ്പർ നൽകേണ്ടത്.

ഒരേ റാങ്ക് നമ്പർ ഒരേ തസ്തികയിൽ 2 പേർക്ക് വരാൻ പാടില്ല. വ്യത്യസ്ത തസ്തികകളിലാകാം.

അവസാനം ആ പേജും കൺഫേം ചെയ്യുക

3.അടുത്തത് പ്ലാൻ, ഫിറ്റ്നെസ് ആണ്.

സ്കൂൾ കെട്ടിടങ്ങളുടെ ഈ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്പ്ലാൻ എന്നിവ ഈ ടാബ് വഴി

അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം28/05/2022 ലെ സർക്കാർ ഉത്തരവ് (കൈനം. 114/2022/എൽ.എസ്.ജി.ഡിഎന്നിവയിലെ നിർദ്ദേശമനുസരിച്ചുളള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആയിരിക്കണം പ്രഥമാദ്ധ്യാപകർ അപ്ലോഡ് ചെയ്യേണ്ടത്പ്രഥമാദ്ധ്യാപകർ അക്കോമഡേഷന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ഓരോ കെട്ടിടത്തിൻറെയും അളവുകൾ (നീളംവീതിഉയരംപ്രത്യേകം കാണിക്കേണ്ടതുംപ്രീ-പ്രൈമറിഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളുണ്ടെങ്കിൽ ആ വിഭാഗത്തിന് മാറ്റിവെച്ച ക്ലാസ്സ് മുറികളുടെ കാര്യം പ്രത്യേകം കാണിക്കേണ്ടതുമാണ്.

Pre-KER, Post KER കെട്ടിടങ്ങൾ തരംതിരിച്ച് അവയുടെ കൃത്യമായ അളവുകളും അവയിൽ ഓരോന്നിലുമുളള ക്ലാസ്സ് മുറികളുടെ എണ്ണവും നിർബന്ധമായും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണംഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അവ എഞ്ചിനീയർക്ക് തിരികെ നൽകി പ്രസ്തുത വിവരങ്ങൾ ചേർത്തു നൽകുവാൻ ആവശ്യപ്പെടേണ്ടതാണ്.

ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്കൂളാണെങ്കിൽ തസ്തിക നിർണ്ണയ ഉത്തരവിൽ കാണിക്കുന്നതിനായി സെക്കൻററി വിഭാഗം വരെയുളള ക്ലാസ്സുകൾക്കായി മാറ്റിവച്ചിട്ടുളള കെട്ടിടങ്ങളുടെ വിവരം പ്രത്യേകം രേഖപ്പെടുത്തണം.

പ്രീ-പ്രൈമറി ഉൾപ്പെടെയുയളള എല്ലാ സർക്കാർഎയ്ഡഡ്അൺ എയ്ഡഡ് സ്കൂളുകളും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർ നൽകുന്ന ഫിറ്റനസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നുംഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു സ്കൂളും പ്രവർത്തിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുളള കാര്യവും കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. (30/12/2016 ലെ സർക്കുലർ നമ്പർ:792455/ഇ ഡബ്ല്യു 3/2016/.സ്വ..).

ഓരോ കെട്ടിടത്തിന്റെയും നീളം, വീതി, ഉയരം എന്നിവ രേഖപ്പെടുത്തണം.പ്രീ കെ.ഇ.ആർ, പോസ്റ്റ് കെ.ഇ.ആർ എന്നിങ്ങനെ ഓപ്ഷൻ സെലക്റ്റ് ചെയ്യണം.ഇതെല്ലാം മുൻ വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലുണ്ടായിരിക്കും. ആയതും ഫിറ്റ്നെസ് സർട്ടിഫിക്കറ്റും നോക്കി കൃത്യമായി രേഖപ്പെടുത്തണം.

ഈ വർഷം നിർമ്മിച്ച കെട്ടിടമാണെങ്കിൽ Constructed in Current Academic Year എന്നത് സെലക്റ്റ് ചെയ്യണം

+ Accommodation,  -Accommodation സെലക്റ്റ് ചെയ്ത് കെട്ടിടങ്ങൾ രേഖപ്പെടുത്താനുള്ള വരികൾ കൂട്ടുകയും കുറക്കുകയും ചെയ്യാം.

നിലവിലുള്ള കെട്ടിടങ്ങളുടെ 2025-26 ത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ തിയതി ചേ‍‍‍‍ർക്കണം.

കെട്ടിടങ്ങളുടെ നീളം, വീതി, ഉയരം എന്നിവയില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ചേ‍‍‍ർക്കാം.



പ്ലാനും ഫിറ്റ്നെസും ഇവിടെയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒന്നിലധികം പേജ് ഉള്ളവ പി.ഡി.എഫ് മെ‍‍ർജറുകൾ https://www.ilovepdf.com/merge_pdf ഉപയോഗിച്ച് ഒറ്റഫയലായി അപ് ലോഡ് ചെയ്യാം.

മുൻ വ‍ർഷത്തെ പ്ലാൻ തന്നെയാണെങ്കിൽ Use Last Year Plan എന്നത് ക്ലിക്ക് ചെയ്താൽ മതി.

തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മറ്റ് രേഖകൾ (മാനേജരുടെ അപേക്ഷ പോലുള്ളവ) അപ് ലോഡ് ചെയ്യാനുണ്ടെങ്കിൽ  Other Uploads (If any) ഉപയോഗിക്കാം.


പ്ലാനും ഫിറ്റ്നെസും അപ് ലോഡ് ആയാൽ ആ ഫയൽ അവിടെ കാണാം. അപ്പോഴെ കൺഫേം ബട്ടൺ കാണൂ.

4.അടുത്ത പേജിൽ ആകെ കുട്ടികളുടെ എണ്ണം കാണാം.ഇവിടെ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ കഴിയും.

4 പേജും കൺഫേം ചെയ്താൽ Preview and Submit എന്ന പുതിയ ബട്ടൺ കാണാം.


ഈ പേജിൽ ആകെ വിവരങ്ങൾ കാണാം.

ഈ പേജിൽ താഴെയായി എല്ലാം റീസെറ്റ് ചെയ്യാനും കൺഫേം ചെയ്യാനും കഴിയും. ഏതെങ്കിലും പേജിൽ തെറ്റ് ഉണ്ടെങ്കിൽ എച്ച്.എം ന് തന്നെ റീസെറ്റ് ആൾ ക്ലിക്ക് ചെയ്ത് റീസെറ്റ് ചെയ്യാം.


തെറ്റൊന്നുമില്ലെങ്കിൽ ടിക്ക് ചെയ്ത് കൺഫേം ക്ലിക്ക് ചെയ്താൽ പ്രൊപ്പോസൽ ഓഫീസിലെത്തും. 

അപ്പോൾ ഈ പേജുകളെല്ലാം തന്നെ ഗ്രേ കളറാകും. 


ഓഫീസിലെത്തിയാലും സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പേ അറിയിച്ചാൽ അതാത് ഓഫീസിൽ റീസെറ്റ് ചെയ്ത് തരാൻ കഴിയും.

മുൻ വർഷത്തെ ഹെൽപ് വീഡിയോ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം പ്രകാരം റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

           ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ ഉത്തരവും തുടർന്ന് ബഹു.ഡയറക്റ്റർ പുറത്തിറക്കിയ  സർക്കുലറും  സംബന്ധിച്ച്  ...